സ്ത്രീകൾക്കായുള്ള ക്ലിനിക്കുകളുടെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: സ്ത്രീകൾക്കായുള്ള ക്ലിനിക്കുകളുടെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവ്വഹിച്ചു. തിരുവങ്ങൂർ ബി എഫ് എച്ച് സി മെഡിക്കൽ ഓഫീസർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പി എച്ച്സി യിലെ എച്ച് എസ്. ഹരി പി, പി എച്ച് എൻ പ്രീത, നഴ്സിംഗ് ഓഫീസർ സ്മിത എന്നിവർ സംസാരിച്ചു.
