KOYILANDY DIARY.COM

The Perfect News Portal

ബ്ലോക്ക് തല സ്പോർട്സ് മീറ്റ് മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ചാമ്പ്യന്മാർ

മേപ്പയ്യൂർ: നെഹ്റു യുവകേന്ദ്രയും ബ്ലൂമിംഗ് ആർട്സും സംയുക്തമായി രണ്ട് ദിവസങ്ങളിലായി മേപ്പയ്യൂരിൽ സംഘടിപ്പിച്ച ബ്ലോക്ക് തല സ്പോർട്സ് മീറ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി
മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ടീം ഓവറോൾ ചാമ്പ്യന്മാരായി. ഫുട്ബോൾ, വോളീബോൾ, ബാഡ്മിന്റൺ എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.  സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പി. ശിവാനന്ദൻ വിജയികൾക്ക് സമ്മാനദാനം നടത്തി.
ബ്ലൂമിംഗ് പ്രസിഡണ്ട് പി. കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. സീനിയർ സിറ്റിസൺ സംസ്ഥാന കായിക മേളയിലെ സ്വർണ്ണ മെഡൽ ജേതാവായ മാര്യാൻകണ്ടി പത്മനാഭൻ നായരെ ചടങ്ങിൽ ആദരിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോ-ഓർഡിനേറ്റർ പി. പി. അശ്വന്ത്, കെ.പി. രാമചന്ദ്രൻ, എം.കെ. കുഞ്ഞമ്മദ്, സി. നാരായണൻ, ടി.ചന്ദ്രൻ, കെ.സി. ജിതേഷ് എന്നിവർ പ്രസംഗിച്ചു. എന്നിവർ പ്രസംഗിച്ചു.
Share news