KOYILANDY DIARY.COM

The Perfect News Portal

കറുത്ത പാടുകൾ മാറി മുഖം തിളങ്ങും; മുട്ടയുടെ ഈ അത്ഭുതഗുണത്തെക്കുറിച്ചറിയുമോ?

 കറുത്ത പാടുകൾ മാറി മുഖം തിളങ്ങും; മുട്ടയുടെ ഈ അത്ഭുതഗുണത്തെക്കുറിച്ചറിയുമോ? നല്ല തിളക്കമുള്ള, ചുളിവുകളില്ലാത്ത ചർമം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാൽ മുഖക്കുരുവും ബ്ലാക്ക് ഹെഡ്സും, വൈറ്റ് ഹെഡ്സുമൊക്കെ സൗന്ദര്യത്തെ മാത്രമല്ല മനസമാധാനത്തെയും വലിയ രീതിയിൽ തന്നെ ബാധിക്കാറുണ്ട്. ഈ പ്രശ്നങ്ങൾ അകറ്റാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരും ഉണ്ട്. 

ഇത്തരം സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്നല്ലേ? മുട്ടയാണ് ആ പരിഹാരം. എണ്ണമയമുള്ള ചർമക്കാർ മുട്ടയുടെ വെള്ളയിലേക്ക് ചെറുനാരങ്ങയുടെ പകുതി ചേർത്ത് നന്നായി പതപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. മുഖത്തെ പാടുകളും, ചുളിവുകളുമൊക്കെ അകറ്റാൻ ഇത് സഹായിക്കുന്നു. 

മുട്ടയുടെ വെള്ളയിലേക്ക് രണ്ട് ടീസ്പൂൺ പാലും നാല് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്ത് പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. മുഖത്തെ പാടുകളെ അകറ്റാൻ ഇത് സഹായിക്കുന്നു. അതേസമയം, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. പാച്ച് ടെസ്റ്റ് ചെയ്ത് അലർജിയൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത് മുഖത്ത് തേക്കാവൂ.

Advertisements

 

Share news