തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കള്ളപ്പണം പിടികൂടി. 84 ലക്ഷത്തിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. രണ്ട് അമേരിക്കൻ പൗരൻമാർ പിടിയിലായി. നിഹിൽ ചന്ദ്, നിമേൽ മീബ് എന്നിവരാണ് പിടിയിലായത്. ഇവർ ദോഹയിലേക്ക് കടക്കാനായി വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴാണ് പിടിയിലായത്.