KOYILANDY DIARY.COM

The Perfect News Portal

ബിജെപിയുടെ ഹിന്ദുത്വ അജണ്ടകളും നിയന്ത്രണവും. അക്കാ​ദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ

അക്കാ​ദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ. സ്‌കോളേഴ്‌സ്‌ അറ്റ് റിസ്‌ക്കി (എസ്എആര്‍) ന്റെതാണ് ഈ റിപ്പോർട്ട്‌. എസ്‌എ ആറിന്റെ അക്കാദമിക് ഫ്രീഡം മോണിറ്ററിങ് പ്രോജക്ട് പുറത്തുവിട്ട ” ഫ്രീ ടു തിങ്ക് 2024′ റിപ്പോര്‍ട്ടാണ്‌ ഇന്ത്യയെ വിമർശിച്ചത്‌. 1940 കള്‍ക്കു ശേഷം ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത് ഏറ്റവും കുറഞ്ഞ സ്‌കോറാണ്. 179 രാജ്യങ്ങളിലെ സാഹചര്യമാണ് പരിശോധിച്ചത്. ബിജെപിയുടെ ഹിന്ദുത്വ അജണ്ടകളും നിയന്ത്രണവുമാണ് ആണ് ഇത്തരത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്.

അക്കാദമിക സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആഗോള കൂട്ടായ്മയാണ് സ്‌കോളേഴ്സ് അറ്റ് റിസ്‌ക്‌. 2013 ല്‍ “പൂര്‍ണ സ്വതന്ത്രം’ എന്ന വിഭാ​ഗത്തിലായിരുന്ന ഇന്ത്യ 2023ല്‍ “പരിപൂര്‍ണ നിയന്ത്രണം’എന്ന വിഭാ​ഗത്തിലേക്ക്‌ താഴുകയായിരുന്നു. ഉന്നത വിഭ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിനായി സംസ്ഥാനങ്ങളുമായി കേന്ദ്രം ഏറ്റുമുട്ടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തിൽ ​ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാൻ നടത്തുന്ന ഇടപെടലുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടാതെ കേന്ദ്രത്തിന്റെ മറ്റ് നിയന്ത്രണങ്ങളും പരാമർശിക്കുന്നു. 51 രാജ്യങ്ങളിൽ 2023 ജൂലൈ ഒന്നു മുതൽ 2024 ജൂൺ 30 വരെ ഉന്നതവിദ്യാഭ്യാസ സമൂഹത്തിനുനേരെയുള്ള 391 ആക്രമണങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌.

Advertisements
Share news