കഞ്ചിക്കോട് മുമ്പും അതിഥി തൊഴിലാളിക്ക് നേരെ ബിജെപി പ്രവർത്തകൻ്റെ ആക്രമണം; വടി കൊണ്ട് മർദിച്ചു
.
കഞ്ചിക്കോട്: അട്ടപ്പള്ളത്ത് ആൾക്കൂട്ട കൊലപാതകത്തിന് ഒരാഴ്ച മുൻപും മറ്റൊരു അതിഥി തൊഴിലാളിയെ ബിജെപി പ്രവർത്തകൻ വടി ഉപയോഗിച്ച് ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദേശീയപാത ആലാമരം ബസ് സ്റ്റോപ്പിന് സമീപം സ്ഥിതി ചെയ്യുന്ന മുനീശ്വരൻ ക്ഷേത്രത്തിൽ കയറിയെന്ന് ആരോപിച്ചാണ് പട്ടാപ്പകൽ അതിഥി തൊഴിലാളിയെ പ്രദേശത്തെ ബിജെപി പ്രവർത്തകൻ സുഭാഷ് വടി ഉപയോഗിച്ച് മർദിച്ചത്.

മര്‍ദന ദൃശ്യങ്ങൾ പുറത്തുവന്നു. കൂടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകർ സുഭാഷിനെ പിടിച്ചുമാറ്റുന്നതായും ദൃശ്യങ്ങളിൽ കാണാം. സംഭവം ഏത് ദിവസം നടന്നു എന്നതിൽ വ്യക്തതയില്ല. അടികൊണ്ട് അതിഥി തൊഴിലാളികളുടെ വസ്ത്രം കീറി. ഈ നിലയിൽ പ്രദേശത്ത് നിന്നും പോയ ഇയാളെ പിന്നീട് കണ്ടെത്താനായിട്ടില്ല.
Advertisements




