ദേശസാൽകൃത ബാങ്കുകൾ കേന്ദ്രാവിഷ്കൃത പദ്ധതികൾ അട്ടിമറിക്കുന്നതായി ബിജെപി
കൊയിലാണ്ടി: കേന്ദ്രാവിഷ്കൃത പദ്ധതികൾ അട്ടിമറിക്കുന്നതായി ബിജെപി. കൊയിലാണ്ടിയിലെ ദേശസാൽകൃത ബാങ്കുകൾ കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, മുദ്രായോജന പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാനറാ ബാങ്കിന് (പഴയ സിണ്ടിക്കേറ്റ് ബാങ്ക്) മുമ്പിൽ പ്രതിഷേധ ധർണ നടത്തി. BJP സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരിവിനോദ് ധർണ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ അധ്യക്ഷതവഹിച്ചു.

ജില്ലാ ട്രഷറർ വി.കെ. ജയൻ, കൗൺസിലർ കെ.കെ. വൈശാഖ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എ വി നിധിൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. വി. സത്യൻ, ഒ. മാധവൻ, പ്രീജിത്ത്. ടി.പി., രവി വല്ലത്ത്, കൗൺസിലർ വി.കെ. സുധാകരൻ, രാജീവൻ ഏഴുകുടിക്കൽ എന്നിവർ നേതൃത്വം നൽകി.

