KOYILANDY DIARY.COM

The Perfect News Portal

ബിജെപി നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകം; ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

ബിജെപി നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ. ബിജെപി മുൻ ജില്ലാ കമ്മറ്റി അംഗമാണ് മിനി നമ്പ്യാർ. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഒന്നാം പ്രതി എൻ കെ സന്തോഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നാടിനെ നടുക്കിയ കൊലപാതകം നടന്നത് മാർച്ച് 20-നാണ്. രാധാകൃഷ്ണനെ കൈതപ്രത്ത് പണിയുന്ന വീടിനുള്ളിൽ എൻ.കെ. സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന പൊലീസ് കണ്ടെത്തി. റിമാൻഡിലായ കേസിലെ ഒന്നാംപ്രതി സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത സമയത്താണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഫോൺവിളികൾ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു.

 

ഒന്നാം പ്രതി സന്തോഷുമായി മിനിയുടെ സൗഹൃദം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഒത്താശ ചെയ്യുകയും ചെയ്തു എന്ന് കണ്ടെത്തി. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ മിനി നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് തോക്ക് നൽകിയതിന്‌ സിജോ ജോസ് എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു. മാർച്ച്‌ 20-ന്‌ രാത്രി ഏഴുമണിയോടെയാണ്‌ രാധാകൃഷ്ണൻ കൊല്ലപ്പെട്ടത്‌. പുതുതായി പണിയുന്ന വീടിനോട്‌ ചേർന്ന സ്ഥലത്ത്‌ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

Advertisements
Share news