ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി സമ്പർക്കം സേ സമർത്ഥൻ ആരംഭിച്ചു

കൊയിലാണ്ടി: എൻ.ഡി.എ സർക്കാറിന്റെ ഒൻപതാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന സമ്പർക്ക് സേ സമർത്ഥൻ ന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കമ്മറ്റി സമ്പർക്കം സേ സമർത്ഥൻ ആരംഭിച്ചു. സ്റ്റേറ്റ് കമ്മറ്റി മെമ്പറും കൊയിലാണ്ടി മണ്ഡലം പ്രഭാരിയുമായ അഡ്വ.വി.പി ശ്രീപത്മനാഭന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

സമ്പർക്കത്തിൽ സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറി മാരായ കെ.വി സുരേഷ്, അഡ്വ. എ.വി നിധിൻ, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി എന്നിവർ സംബന്ധിച്ചു.

