KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ ഭരണഘടന വേണ്ട എന്ന നിലപാടാണ് ബിജെപിക്ക് എല്ലാക്കാലത്തും ഉള്ളത്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യന്‍ ഭരണഘടന വേണ്ട എന്ന നിലപാടാണ് ബിജെപിക്ക് എല്ലാക്കാലത്തും ഉള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മനുസ്മൃതിയെ അടിസ്ഥാനമാക്കിയായിരിക്കണം ഭരണഘടന എന്നതാണ് ബിജെപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

പി കെ ശശിക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ശശി ഇപ്പോഴും സിപിഐഎം ജില്ലാ കമ്മറ്റിയംഗമാണെന്നും ഗോവിന്ദന്‍മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. രാജിവെക്കുമോ എന്ന് അറിയില്ല. രാജിവെക്കുന്നുണ്ടെങ്കില്‍ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കും എന്ന വാര്‍ത്ത തെറ്റാണെന്നും മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിക്ക് എതിരായ നടപടി മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നതാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news