കൊയിലാണ്ടിയിലെ വിവിധ ആവശ്യങ്ങൾക്കായി ബി.ജെ.പി. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ആവശ്യങ്ങൾക്കായി ബി.ജെ.പി. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈവേ വികസനം, തീരദേശത്തെ മൽസ്യതൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകി.

മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് നിവേദനം നൽകി. ബി.ജെ.പി. കോഴിക്കോട് ജില്ല പ്രസിഡണ്ട് വി കെ സജീവൻ, മണ്ഡലം ജന സെക്രട്ടറി അഡ്വ: എ. വി നിധിൻ, മണ്ഡലം സെക്രട്ടറി അഭിൻ അശോക്, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ കൂടെയുണ്ടായിരുന്നു.

