BJP 141-ാം ബൂത്ത് സമ്മേളനവും ദീൻ ദയാൽ രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ BJP 141-ാം ബൂത്ത് സമ്മേളനവും ദീൻ ദയാൽ രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും നടത്തി. പരിപാടി യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ. പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. പി.ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ. ജയ്കിഷ്, പ്രിയ ഒരുവമ്മൽ, പായിച്ചേരി കണ്ണൻ, സജിത മൊടത്തേടത്ത്, അഭിലാഷ് പോത്തല എന്നിവർ സംസാരിച്ചു.

