ബിന്നശേഷി സൗഹൃദം.. മനം നിറഞ്ഞ ” നിറവ് ” സംഘടിപ്പിച്ചു
മനം നിറഞ്ഞ ” നിറവ് ” സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ 2023-24 വാർഷിക പദ്ധതി “നിറവ് “കോതമംഗലം ഗവ.എൽ.പി സ്കൂളിൽ നടന്നു. ഭിന്നശേഷി വിദ്യാർത്ഥികൾകളുടെ സർഗ്ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗവുമായിട്ടാണ് സർഗോത്സവം സംഘടിപ്പിച്ചു വരുന്നത്. ഭിന്നശേഷി മേഘലയിൽ നഗരസഭ നിരവധി ഇടപെടലാണ് നടത്തി വരുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സർഗോത്സവം ഉദ്ഘാടനം ചെയ്തുതൊണ്ട് പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.

വെസ് ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്, നിജില പറവക്കൊടി, സി. പ്രജില, നഗരസഭാംഗം ദൃശ്യ, ബഡ്‌സ് പി.ടി.എ. പ്രസിഡണ്ട് രവീന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർമാരായ സി.സബിത, എസ്.വീണ എന്നിവർ സംസാരിച്ചു. തുടർന്ന് നഗരസഭയിലെ 60 ഭിന്നശേഷി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു.
