പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ബിനേഷ് ചേമഞ്ചേരിയുടെ ബാലസാഹിത്യ നോവൽ പ്രകാശനം ചെയ്തു

ചേമഞ്ചേരി: പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ബിനേഷ് ചേമഞ്ചേരിയുടെ ബാലസാഹിത്യ നോവൽ ” ഇവാനോകളും അതിശയപ്പൂച്ചയും” ചേമഞ്ചേരി എഫ്.എഫ്. ഹാളിൽ ഗാനരചയിതാവ് രമേശ് കാവിൽ പ്രകാശനം ചെയ്തു. സത്യചന്ദ്രൻ പൊയിൽക്കാവ് പുസ്തകം ഏറ്റുവാങ്ങി. ജ്യോതി ഭാസ്ക്കർ പുസ്തക പരിചയം നടത്തി. കോരോത്ത്കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു.
.
.

.
വത്സല പുല്യത്ത്, അനിൽ കാഞ്ഞിലശ്ശേരി, ശിവദാസ് കാരോളി, സത്യനാഥൻ മാടഞ്ചേരി, ഹംസ ആലുങ്ങൽ, ബാലു പൂക്കാട് സാബിറ കെ, രേണു രാജേഷ്, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു, ബിനേഷ് ചേമഞ്ചേരി മറുമൊഴി നൽകി. പി. രാധാകൃഷ്ണൻ സ്വാഗതവും, ബിനേഷ് എൻ.വി നന്ദി പ്രകടനവും നടത്തി
