പെരുവട്ടൂർ നടേരി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്
.
കൊയിലാണ്ടി: പെരുവട്ടൂർ നടേരി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. വിയ്യൂർ പരപ്പിൽ ശിവൻ (58) എന്നയാൾക്കാണ് പരിക്കേറ്റത്. ബൈക്കിനും കാര്യമായ നശനഷ്ടമുണ്ടായിട്ടുണ്ട്. സന്ധ്യക്ക് ഏകദേശം 7.30 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇന്നലെയാണ് നടേരി റോഡിലുള്ള സ്തൂപത്തിനടുത്തുള്ള കൽവെർട്ട് വൃത്താകൃതിയിൽ താഴ്ന്ന് വലിയ ഗർത്തം രൂപംകൊണ്ടത്. ഇത് കൊയിലാണ്ടി ഡയറിയിൽ വാർത്തയായിരുന്നു.

തുടർന്ന് നാട്ടുകാർ അവിടെ അപായ സൂചന സ്ഥാപിച്ചെങ്കിലും ഇന്ന് രാത്രി അതി വേഗത്തിൽ വന്ന ബൈക്ക് അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു. ഇയാൾക്ക് രണ്ട് കാലിൻ്റെ മുട്ടിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.





