KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷാ അട്ടിമറിയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ബീഹാര്‍ പൊലീസ്

നീറ്റ് പരീക്ഷാ അട്ടിമറിയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ബീഹാര്‍ പൊലീസ്. യുപി, ഗൂജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് നോട്ടീസയച്ചു. അതേ സമയം ബീഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ നിന്നും കത്തിച്ച ചോദ്യപേപ്പറുകള്‍, ഒഎംആര്‍ ഷീറ്റുകള്‍ തുടങ്ങി നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു.

ബീഹാറില്‍ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിക്കാനാണ് അന്വേഷണ സംഘത്തില്‍ൻ്റെ തീരുമാനം. ബീഹാറിനു പുറമെ ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബീഹാര്‍ നോട്ടീസ് അയച്ചു.

 

ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബീഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ നിന്നും കത്തിച്ച ചോദ്യപേപ്പറുകള്‍, ഒഎംആര്‍ ഷീറ്റുകള്‍ തുടങ്ങി നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തിരുന്നു, ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രലയത്തിന് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിലെത്തിയതായാണ് വിവരം.

Advertisements

 

 

അതേസമയം പരീക്ഷ അട്ടിമറി നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിവിധ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 70 ലധികം ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായാണ് വിവരം. അതിലേറെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്ന ആരോപണവും ശക്തമാണ്. ഇതോടെ എല്‍ടിഎ നടത്തിയ മുഴുവന്‍ പ്രവേശന പരീക്ഷകളുടെയും സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Share news