KOYILANDY DIARY.COM

The Perfect News Portal

പൊതു പരിപാടിയിൽ യുവതിയുടെ ​ഹിജാബ് പിടിച്ചുതാഴ്ത്തി ബീഹാർ മു​‌ഖ്യമന്ത്രി നിതീഷ് കുമാർ

.

ആയുഷ് ഡോക്ടർമാർക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന സർക്കാർ പരിപാടിയിൽ പങ്കെടുത്ത യുവതിയുടെ ഹിജാബ് പിടിച്ചുതാഴ്ത്തി ബീഹാർ മു​‌ഖ്യമന്ത്രി നിതീഷ് കുമാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ ആയതോടെ പ്രതിഷേധം ശക്തമായി.

 

ഹിജാബ് ധരിച്ച യുവതി നിയമന ഉത്തരവ് ഏറ്റ് വാങ്ങുന്നതിനിടയിലാണ് നിതീഷ് കുമാർ ഹിജാബ് വലിച്ച് താഴ്ത്തിയത്. വേദിയിൽ വന്ന യുവതിയോട് ആദ്യം ഹിജ്ബ് എടുത്ത് മാറ്റാൻ നിതീഷ് ആ​ഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ തൊട്ടടുത്ത നിമിഷം യുവതിയ്ക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുൻപ് നിതീഷ് കുമാർ ഹിജാബ് ബലമായി പിടിച്ചു താഴ്ത്തുകയായിരുന്നു.

Advertisements

 

പശ്ചാത്തലത്തിൽ ചിലർ ചിരിക്കുന്നുണ്ടെങ്കിലും ഉപമു​‌ഖ്യമന്ത്രി സാമ്രാട്ട് ചൗധരി കുമാരിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിതിഷ് കുമാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ബീഹാറിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചോദ്യമാണ് ഉയരുന്നത്. നിതീഷിന്റെ മാനസികാവസ്ഥ പൂർണ്ണമായും ദയനീയമാണ്. സ്ത്രീയുടെ മുഖത്തു നിന്നും ഹിജാബ് നീക്കം ചെയ്തതിൽ നിന്നും മുസ്ലീം സമൂഹത്തോടുള്ള എൻഡിഎയുടെ മനോഭാവം വ്യക്തമാണെന്നും പ്രതിപക്ഷം വിമർശിച്ചു.

Share news