KOYILANDY DIARY.COM

The Perfect News Portal

സത്യചന്ദ്രൻ പൊയിൽക്കാവ് രചന നിർവഹിച്ച ബിഗ് സല്യുട്ട് ഷോർട്ട് ഫിലിം റിലീസ് ചെയ്തു

കൊയിലാണ്ടി: സത്യചന്ദ്രൻ പൊയിൽക്കാവ് രചന നിർവഹിച്ച ബിഗ് സല്യുട്ട് ഷോർട്ട് ഫിലിം യൂട്യൂബിലൂടെ റിലീസ് ചെയ്തു. ജെ ആർ മീഡിയായുടെ ബനറിൽ രജീഷ് രാമൻ ആണ് സംവിധാനവും ക്യാമറയും നിർവഹിച്ചത്. വർത്തമാനകാലത്തെ സഹ ജീവികളോടുള്ള സ്നേഹമാണ് ഈ ചെറിയ സിനിമ സമൂഹത്തിന് നൽകുന്ന സന്ദേശം.
കൊയിലാണ്ടിയിലും പരിസരങ്ങളിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിത്. മനു കാഞ്ഞിലശ്ശേരി.വിനോദ് കുമാർ, സുധി ഗുരുവര, എൻ വേണു ചക്രവർത്തി, ശ്രീജിത്ത് പാലേരി, ശേഖരൻ നീലേശ്വരം, ദീപ ബിജു, ആര്യനന്ദൻ, കെ പി ദീപ നന്ദൻ, ലിയാ ലക്ഷ്മി കെ.കെ എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടത്.
Share news