KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട

കോഴിക്കോട് കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. 53 കിലോ കഞ്ചാവുമായി ഒരാൾ പൊലീസ് പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫാണ് പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ബൊലേറോ ജീപ്പിൽ പ്രത്യേക അറകൾ തയ്യാറാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്.

 

 

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചയോടെ കഞ്ചാവ് പിടികൂടിയത്. പ്രതിയെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Share news