KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരനെയാണ് വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് ആണ് അടിവാരത്തു വെച്ച് അറസ്റ്റിലായത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വിൽപ്പനക്കാർക്ക് എം.ഡി എം എ നൽകാൻ പോകുമ്പോൾ ആണ് അറസ്റ്റിലായത്. സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ എജൻസി നടത്തുന്നതിൻ്റെ മറവിലാണ് നൗഷാദിൻ്റെ ലഹരി കച്ചവടം. ഇന്നലെ കോഴിക്കോട് നഗര പരിധിയിൽ നിന്ന് 750 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.

Share news