ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം ഡോ. പി ടി അജീഷിന്

കോഴിക്കോട്: കോഴിക്കോട് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ മുഖ്യ പത്രാധിപരായിരുന്ന ആർ കെ രവിവർമ്മയുടെ പേരിൽ നൽകിവരുന്ന 2025 ലെ സംസ്ഥാന സാഹിത്യ പുരസ്കാരം എഴുത്തുകാരനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ റിസർച്ച് ഓഫീസറുമായ ഡോ. പി ടി അജീഷിന് ലഭിച്ചു.

തിരുവനന്തപുരം സൈൻ ബുക്സ് പ്രസിദ്ധീകരിച്ച ‘ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം’ എന്ന പുസ്തകത്തിനാണ് വൈജ്ഞാനിക പഠന മേഖലാവിഭാഗത്തിന് നൽകിവരുന്ന പുരസ്കാരം ലഭിച്ചത്. 2025 ഏപ്രിൽ അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് പേരാമ്പ്ര റീജിയണൽ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും

