നഗരത്തിലെ റോഡിലെ കുഴികൾ അടക്കാത്തതിൽ ഭാരതീയ മസ്ദൂർ സംഘം പ്രതിഷേധിച്ചു
കൊയിലാണ്ടി: നഗരത്തിലെ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് ഭാരതീയ മസ്ദൂർ സംഘം ഓട്ടോ സെക്ഷൻ പ്രവർത്തകർ റോഡിൽ റീത്ത് വെച്ചു. നഗരത്തിലെ റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ് എന്നിവ പാടെ തകർന്നിട്ട് മാസങ്ങളായി. മറ്റ് റോഡുകളുടെ അറ്റകുറ്റപണികൾ നടത്താത്തതിനെതിരെ പ്രതിഷേധിച്ചുമാണ് മെയിൻ റോഡിലെ കുഴിയിൽ റീത്ത് വെച്ചും റെയിൽവേ സ്റ്റേഷൻ റോഡിലെ കുഴിയിൽ വാഴ നട്ടും ബി.എം.എസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂണിറ്റ് പ്രസിഡണ്ട് പി.എം. രവീന്ദ്രൻ, സെക്രട്ടറി പി.വി. ഷാജി ജയപ്രകാശ്, ബിജു, ലെനീഷ് എന്നിവർ സംസാരിച്ചു.



