KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവിൽ എ.വി.ശശികുമാറും സംഘവും ഒരുക്കിയ “ഭക്തിഗീതാമൃതം” ശ്രദ്ധേയമായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി സരസ്വതീമണ്ഡപത്തിൽവെച്ച് എ.വി.ശശികുമാറും സംഘവും ഒരുക്കിയ “ഭക്തിഗീതാമൃതം” ശ്രദ്ധേയമായി. ഭക്തി സാന്ദ്രമായ നിരവധി ഭാവഗീതങ്ങൾ കോർത്തിണക്കിയ ഈ സംഗീത പരിപാടിയിൽ, എ.വി. ശശികുമാറിനൊപ്പം ശ്രീലത, സുനിൽകുമാർ, ശാന്തൻ മുണ്ടോത്ത്, ആരഭി,ദേവനന്ദ, അദ്വൈത ശ്രീ എന്നിവർ പങ്കെടുത്തു. വിജയൻ മൂടാടി, സുരേഷ്, കൊയിലാണ്ടി, സുനിൽകുമാർ കൊല്ലം, ജിത്തു പേരാമ്പ്ര, ഗിരീഷ് കൊല്ലം എന്നിവർ ഓർക്കസ്ട്ര ഒരുക്കി.
Share news