KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്18 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. 18 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹദൂദ് മണ്ഡൽ (37) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്. ഐ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
എരഞ്ഞിപാലം ജംഗ്ഷന് സമീപം വെച്ചാണ് ബാഗിൽ കൊണ്ടു വന്ന 18.379 kg കഞ്ചാവുമായിട്ടാണ് ഇവർ പിടിയിലാവുന്നത്. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗ്ഗം ബംഗളൂർ, മൈസൂർ വഴി വന്ന് മൈസൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ബസ്സിലാണ് ഇവർ കഞ്ചാവ് കൊണ്ട് വന്നത്. എരഞ്ഞിപാലം കേന്ദീകരിച്ച് അതിഥി തൊഴിലാളികളുടെയിടയിൽ ലഹരി വിൽപനക്കാർ ഉണ്ടെന്ന വിവരത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ഇവിടെ മറ്റ് ജോലികൾക്കൊന്നും പോകാതെ ലഹരി കച്ചവടത്തിനായിട്ടാണ് ഇവർ വരുന്നത്. ലഹരി കച്ചവടം കഴിഞ്ഞാൽ തിരിച്ച് നാട്ടിൽ പോകും ഇതാണ് ഇവരുടെ രീതി. ജില്ലയിൽ ഇവർ ആർക്കൊക്കെയാണ് കഞ്ചാവ് വിൽപന നടത്തുന്നതെന്നുള്ള വിവരം പോലീസ് അന്വേക്ഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണം ശക്തമാക്കി.
ഡാൻസാഫ് ടീമിലെ എസ്.ഐ അബ്ദുറഹ്മാൻ കെ, എ.എസ് ഐ അനീഷ് മുസ്സേൻവീട്, എസ് സി പിഒ മാരായ കെ അഖിലേഷ്, എം.കെ ലതീഷ്, പി. കെ സരുൺ കുമാർ, എൻ.കെ ശ്രീശാന്ത്, എം ഷിനോജ്, ടി.കെ തൗഫീക്ക്, പി അഭിജിത്ത്, പി.കെ ദിനീഷ്, കെ.എം മുഹമദ്ദ് മഷ്ഹൂർ, ഇ വി അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ് ഐ മാരായ സാബുനാഥ്, ജാക്സൺ ജോയ്, ScPo മാരായ രജീഷ്, ശിഹാബ്, പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Share news