KOYILANDY DIARY.COM

The Perfect News Portal

വിശ്വാസികൾ വർഗീയതയെ ചെറുത്തുതോൽപ്പിക്കണം; എം വി ഗോവിന്ദൻ

മട്ടന്നൂര്‍: വിശ്വാസികൾ വർഗീയതയെ ചെറുത്തുതോൽപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്ലിം വിരുദ്ധത വ്യാപകമായി പ്രചരിപ്പിക്കുന്ന കാലമാണിത്. സിപിഐ എം ആരുടെയും വിശ്വാസങ്ങൾക്ക് എതിരില്ലെന്നും കണ്ണൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് അദ്ദേഹം പറഞ്ഞു. 

വിശ്വാസികളുടെ പണം സർക്കാർ എടുക്കുന്നുവെന്നത് തികച്ചും തെറ്റായ പ്രചാരണമാണ്. ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്കായി വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ എല്ലാവിഭാഗത്തിലെയും വിശ്വാസികൾ ഒരുമിച്ചുനിൽക്കണം. മതവിശ്വാസത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണം. സിപിഐ എം ആരുടെയും വിശ്വാസത്തിനെതിരല്ല. വിശ്വാസ സംരക്ഷണത്തിന്‌ പാർടി മുന്നിലുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 
ഹജ്ജ് കമ്മിറ്റിയംഗം പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. 

Share news