KOYILANDY DIARY.COM

The Perfect News Portal

നിർദ്ധനരായ കിടപ്പു രോഗികൾക്ക് ബെഡ്ഷീറ്റും, ഓട്ട്സും വിതരണം ചെയ്തു

ചേമഞ്ചേരി: ഓണത്തോടനുബന്ധിച്ച് സുരക്ഷ പാലിയേറ്റീവ് ചേമഞ്ചേരി നിർദ്ധനരായ കിടപ്പു രോഗികൾക്ക് ബെഡ്ഷീറ്റും, ഓട്ട്സും വിതരണം ചെയ്തു. എം.പി. അശോകൻ, മനോജ് കുമാർ ചേമഞ്ചേരി, നഴ്സ് ദിലേഖ, ഡ്രൈവർ ബാബു എന്നിവരും വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ കെ. ശാന്ത, സുനിത പടിഞ്ഞാറെയിൽ, ധന്യ കരിനാട്ട്, ജാനകി വി.എം, ഷാജികുമാർ കുനിക്കണ്ടി, പ്രബീഷ് കൊളക്കാട്, രവിത്ത് കെ.കെ, ഗിരീഷ് എം.പി, പ്രകാശൻ കേദാരം എന്നിവർ നേതൃത്വം നൽകി.

അതി ദരിദ്രരായ 35 ഓളം  കിടപ്പു രോഗികൾക്ക് കിറ്റ് വിതരണം ചെയ്തു. പ്രതീഷ് MK ബ്രദേഴ്സ്, ശോഭിക വെഡിംങ്സ് കൊയിലാണ്ടി എന്നിവർ ബഡ്ഷീറ്റ് സ്പ്പോൺസർ ചെയ്തു. സാന്ത്വന പരിചരണ പ്രവർത്തനത്തിൽ പങ്കാളികളായ ഇവർക്ക് സുരക്ഷയുടെ നന്ദി രേഖപ്പെടുത്തുന്നു. 

Share news