KOYILANDY DIARY.COM

The Perfect News Portal

അഭിഭാഷക വൃത്തിയിൽ 50 വർഷം പിന്നിട്ട അഡ്വ. എൻ ചന്ദ്രശേഖരനെ ബപ്പൻകാട് കൂട്ടായ്മ ആദരിച്ചു

.

കൊയിലാണ്ടി: അഭിഭാഷക വൃത്തിയിൽ 50 വർഷം പിന്നിട്ട അഡ്വ. എൻ ചന്ദ്രശേഖരനെ ഈസ്റ്റ് റോഡിലെ ബപ്പൻകാട് കൂട്ടായ്മ ആദരിച്ചു. അഡ്വ. അശോകൻ, (റിട്ട. ജഡ്ജ് & ചെയർമാൻ സെന്റർ ഡിആർടി) പരിപാടി ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹരീഷ് കുമാർ എം സ്വാഗതം പറഞ്ഞു. അഡ്വ. സുമൻലാൽ, അഡ്വ. വിജയൻ, അഡ്വ. വി. ടി അബ്ദുൽ റഹ്മാൻ, വി. പി സുകുമാരൻ, ഡോ. രാധാകൃഷ്ണൻ, ശ്രീധരൻ പി. കെ, സെന്തിൽ കുമാർ, മനോജ് പയറ്റുവളപ്പിൽ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

Share news