മുതിർന്ന പൗരന്മാർക്ക് സ്വത്ത് ജാമ്യത്തിൽ വായ്പ അനുവദിക്കാത്ത ബാങ്ക് നടപടി പിൻവലിക്കണം; സീനിയർ സിറ്റിസൺസ് ഫോറം പാതിരിപ്പറ്റ
.
പാതിരിപ്പറ്റ: മുതിർന്ന പൗരന്മാർക്ക് സ്വത്ത് ജാമ്യത്തിൽ വായ്പ അനുവദിക്കാത്ത ബാങ്ക് നടപടി പിൻവലിക്കണമെന്നും, വയോജന ഇൻഷുറൻസും, റെയിൽവേ ആനുകൂല്യവും നടപ്പിലാക്കണമെന്നും പാതിരിപ്പറ്റ യൂണിറ്റ് വാർഷിക യോഗം അധികാരികളോട് ആവശ്യപ്പെട്ടു. യൂണിറ്റ് വാർഷികവും തെരഞ്ഞെടുപ്പും മീത്തലെവയൽ എം.എൽ.പി സ്കൂളിൽ നടന്നു. കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് ഇ.സി ബാലൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ. കെ രാഘവൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എടത്തിൽ ദാമോദരൻ, വി. പി കണാരൻ, കാസിം മാസ്റ്റർ, രാഘവൻ പി .പി, നാണു മാസ്റ്റർ, എൻ .കെ പൊക്കൻ എന്നിവർ സംസാരിച്ചു. പാതിരിപ്പറ്റ യൂണിറ്റിന് സജ്ജമാക്കിയ പുതിയ ഓഫീസ് കെട്ടിടം ആദ്യകാല സെക്രട്ടറി ടി .കേളപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. നാണു മാസ്റ്റർ റിപ്പോർട്ടും, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. പി ദാമോദരൻ (പ്രസിഡണ്ട്)
കെ. നാണു (സെക്രട്ടറി), കെ.പി. കണാരൻ (ഖജാൻഞ്ചി), കെ.കണ്ണൻ (രക്ഷാധികാരി).



