നാഷണൽ മിക്സ് ബോക്സിങ്ങ് മത്സരത്തിൽ മെഡൽ നേടി ബാലുശ്ശേരി സ്വദേശികൾ
.
കോഴിക്കോട്: നാഷണൽ മിക്സ് ബോക്സിങ്ങ് മത്സരത്തിൽ മെഡൽ നേടി ബാലുശ്ശേരി സ്വദേശികൾ. ഇയാസ് മുഹമ്മദ്, ഷാമിൽ, ക്രിഷ് ദേവ് എന്നിവരാണ് കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മത്സരത്തിൽ മെഡൽ നേടിയിരിക്കുന്നത്. കഴിഞ്ഞ മാസം 26, 27 തിയ്യതികളിലായി മഹാരാഷ്ട്രയിലെ റോഹയിൽ വെച്ചാണ് മത്സരം നടന്നത്. ഇയാസ് മുഹമ്മദ് ഗോൾഡ് മെഡലും മറ്റ് രണ്ട് പേർ സിൽവർ മെഡലുമാണ് നേടിയത്.

ഇതിൽ ഇയാസ് മുഹമ്മദ് മെയ് മാസം ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന വേൾഡ് മിക്സ് ബോക്സിങ്ങ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കും. ബാലുശ്ശേരി യോഷിക്കാൻ അക്കാഡമിയിലെ കോച്ചുമാരായ ഷിഹാൻ ഷൈജേഷിൻ്റെയും, ലിപിൻ കിനാലൂരിൻ്റെയും കീഴിലാണ് പരിശീലനം നടത്തുന്നത്.
Advertisements




