ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം അകലാപ്പുഴയിൽ നടന്നു

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം അകലാപ്പുഴയിൽ വച്ച് നടന്നു. വിവിധ യൂണിറ്റുകളിൽ നിന്ന് എത്തിയ നൂറോളം വരുന്ന പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ബാലസംഘം ജില്ല കൺവീനർ സുന്ദരൻ ഉദ്ഘാടനം നിർവഹിച്ചു. അൽനിമ അധ്യക്ഷയായി. പി ചന്ദ്രശേഖരൻ സ്വാഗതവും സുനിൽ പറമ്പത്ത് നന്ദിയും പറഞ്ഞു.

സമ്മേളനം പാർവണ ഷാജി (സെക്രട്ടറി), നവദേവിനെ (പ്രസിഡണ്ട്), പി.എം ബിജു (കൺവീനർ), സുനിൽ പറമ്പത്ത് (കോഡിനേറ്റർ) അനീഷ് കെ. (അക്കാദമിക് കൺവീനർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

