KOYILANDY DIARY.COM

The Perfect News Portal

ബാലരാമപുരം കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍ തുടരും

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതക കേസിലെ പ്രതി ഹരികുമാര്‍ ആറു ദിവസം കൂടി പൊലിസ് കസ്റ്റഡിയില്‍ തുടരും. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്ന വിശദമായ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിലെ ദുരൂഹതകള്‍ പെട്ടെന്ന് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍, പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചെങ്കിലും, പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാല്‍ വൈദ്യസഹായം ആവശ്യമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് പ്രതിയെ വിട്ടയച്ചിരുന്നു. പ്രതിയുടെ മാനസിക ആരോഗ്യത്തിന്റെ വിശദമായ പരിശോധന റിപ്പോര്‍ട് ഹാജരാക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.

 

 

എന്നാല്‍, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ വെച്ച് നടത്തിയ വിശദമായ പരിശോധന റിപ്പോര്‍ട്ടില്‍ പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതി ഹരികുമാറിനെ വീണ്ടും ആറു ദിവസം കൂടി പൊലിസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍, പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിലെ ദുരൂഹതകള്‍ പെട്ടെന്ന് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി ഹരികുമാറിനെ ഉടന്‍ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കും. ഹരികുമാറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമ്മ ശ്രീതുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

Advertisements
Share news