എഴുപതാം വയസ്സിലും സദസ്സിനെ കൈയ്യിലെടുത്ത് മായാജാല പ്രകടനവുമായി ബാലൻ മാഷ്
പേരാമ്പ്ര: എഴുപതാം വയസ്സിലും മായാജാല പ്രകടനവുമായി ബാലൻ മാഷ് സദസ്സിനെ അമ്പരിപ്പി ക്കുകയാണ്. മുൻ അധ്യാപകൻ ടി.ടി. എടക്കയിൽ എന്ന ടി. ബാലൻ മാന്ത്രികൻറെ കുപ്പായമണിഞ്ഞിട്ട് 17 വർഷമായി. കുട്ടിക്കാലത്തുതന്നെ മാஜிക്ക് പഠിക്കണമെന്ന അഭിനിവേശം ആവള കുട്ടോത്ത് എൽ.പി. സ്കൂളിലെ പ്രധാനാധ്യാപക ജോലിയിൽനിന്ന് വിരമിച്ചശേഷം അദ്ദേഹം സഫലമാക്കുകയായിരുന്നു. കുടുംബസദസ്സുകൾ, പാലിയേറ്റീവ് സംഗമങ്ങൾ, ഉത്സവപ്പറമ്പുകൾ സ്കൂളുകൾ എന്നിവിടങ്ങ ളിലെല്ലാം മാജിക് അവതരിപ്പിച്ചിട്ടുണ്ട്.
ബി.എൽ കൃഷ്ണ തലശ്ശേരി, ശ്രീകുമാർ കോഴിക്കോട് എന്നീ ഗുരുനാഥൻമാരാണ് ബാലപാഠങ്ങൾ പഠിപ്പിച്ചത്. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരേ ബോധവത്കരണ മാജിക്കും അവതരിപ്പിച്ചിട്ടുണ്ട്. മാജിക്ക് എന്ന കലയോടുള്ള അഭിനിവേശം പുതിയ ഇനങ്ങൾ പരി ചയപ്പെടാനും തേടിപ്പിടിച്ചു പഠിക്കാനുമിദ്ദേഹം ശ്രമിക്കുന്നുണ്ട്.
പ്രായവും രോഗവും കണക്കിലെടുക്കാതെ ഈ കലയെ കുട്ടികൾ ക്ക് പരിചയപ്പെടുത്തുകയാണ് അദ്ദേഹം. ക്ലോസപ്പ് മാജിക്, മെൻറൽ മാജിക് എന്നിവയും കുട്ടികളെ ഉദ്ദേശിച്ചാണ്. കിടപ്പുരോഗികളുടെയും കുട്ടികളുടെയും മുന്നിൽ ഈ കല അവതരിപ്പിക്കുമ്പോൾ വലിയ സന്തോഷമാണെന്നദ്ദേഹം പറയുന്നു. പഠിക്കാനും പരിശീലിക്കാനും ഉറച്ച ഒരു മനസ്സുണ്ടങ്കിൽ പ്രായം ഒരു തടസ്സമല്ലെന്ന് പ്രായത്തിലും തെളിയിക്കുകയാണ് ഈ മാന്ത്രികൻ. ഭാര്യ വസന്തയും മക്കളായ ബവിതയും ബൈജുവും എല്ലാ പിന്തുണയും നൽകുന്നു.
