KOYILANDY DIARY.COM

The Perfect News Portal

ശ്രീകൃഷ്ണ ജയന്തി കൊയിലാണ്ടിയിൽ ബാലഗോകുലത്തിന്റെ മഹാശോഭായാത്ര സംഘടിപ്പിക്കും

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ഞായറാഴ്ച കൊയിലാണ്ടിയിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര സംഘടിപ്പിക്കും. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്ര പരിസരം, വലിയമങ്ങാട് അറയിൽ ശ്രീകുറുംബഭഗവതി ക്ഷേത്ര പരിസരം, ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര പരിസരം, മനയടത്ത് പറമ്പിൽ ക്ഷേത്രപരിസരം, വിരുന്നു കണ്ടി ശ്രീ കുറുംബാഭഗവതി ക്ഷേത്രപരിസരം, ഉപ്പാല ക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര പരിസരം, കൊരയങ്ങാട് ഭഗവതി ക്ഷേത്ര പരിസരം, കൊല്ലം വേദവ്യാസവിദ്യാലയം, മണമൽ നിത്യാനന്ദാശ്രമം, കോതമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രപരിസരം, തച്ചം വള്ളി ക്ഷേത്ര പരിസരം, കുറുവങ്ങാട് ശിവക്ഷേത്ര പരിസരം, കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ഭഗവതി ക്ഷേത്ര പരിസരം, പെരു വെട്ടൂർ ചെറിയ പ്പുറം ക്ഷേത്ര പരിസരം എന്നിവിടങ്ങ ളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ കൊരയങ്ങാട് തെരുവിൽ സംഗമിച്ച് ദ്വാരക കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിക്കും.
നിശ്ചല ദൃഷ്യങ്ങൾ, താലപ്പൊലി, ഭജന സംഗങ്ങൾ, മുത്തു കുടകൾ ശോഭായാത്രക്ക് ചാരുതയേകും. ആഘോഷത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. മേഖലാ പ്രസിഡണ്ട് വി.കെ. മുകുന്ദൻ പതാക ഉയർത്തി. ടി.പി. പ്രീജിത്ത്, സെക്രട്ടറി ഷിംജി, സജിത്ത് കൊയിലാണ്ടി, പയറ്റുവളപ്പിൽ സന്തോഷ് എന്നിവർ പങ്കെടുത്തു. ആഘോഷത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം പ്രവർത്തിച്ചു വരുന്നു.
Share news