KOYILANDY DIARY.COM

The Perfect News Portal

ജാമ്യം സ്റ്റേ ചെയ്തു; കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍

വിചാരണക്കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്.വി.എന്‍.ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹര്‍ജി പരിഗണിക്കും. ഇന്ന് രാവിലെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി വെള്ളിയാഴ്ചയാണ് സ്റ്റേ ചെയ്തത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് കെജ് രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇഡി വിചാരണ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പെട്ടെന്ന് നീക്കം നടത്തി. ഇഡിയെ പ്രതിനിധീകരിച്ച അഡിഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആദ്യ ഘട്ട നടപടികളില്‍ ഇഡിക്ക് കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് വാദിച്ചു.

Share news