ബൈജു ചന്ദ്രന്റെ ‘ചരിത്രത്തെ കൈപിടിച്ചു നടത്തിയ ഒരാൾ തോപ്പിൽഭാസി’ പുസ്തകം പ്രകാശനം ചെയ്തു

പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ രചിച്ച ‘ചരിത്രത്തെ കൈപ്പിടിച്ചു നടത്തിയ ഒരാൾ തോപ്പിൽഭാസി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം പ്രശസ്ത ചലച്ചിത്രകാരൻ ടിവി ചന്ദ്രനാണ് പ്രകാശനം ചെയ്തത്.

ചരിത്രത്തെ കൈപിടിച്ചു നടത്തിയ തോപ്പിൽ ഭാസിയുടെ ജീവിതരേഖയും ജീവിതത്തിലെ അപൂർവ്വ ചിത്രങ്ങളും ഉൾപ്പെടുന്നതാണ് പുസ്തകം. ചലച്ചിത്രകാരൻ ടിവി ചന്ദ്രൻ പ്രകാശനം ചെയ്ത പുസ്തകം തോപ്പിൽഭാസിയുടെ മകൾ മാല തോപ്പിൽ ഏറ്റുവാങ്ങി. ഭാരത് ഭവനിൽ നടന്ന പരിപാടിയിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഡോ. പ്രമോദ് പയ്യന്നൂർ, ഡോ. കെ എസ് രവികുമാർ തുടങ്ങിയവരും പങ്കെടുത്തു.

