ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ്: രാജ്യത്തിന്റെ അഭിമാനമായ നിതിൻ കെ.ടി യെ വിയ്യൂർ ദേശീയ കലാസമിതി അനുമോദിച്ചു

കൊയിലാണ്ടി: രാജ്യത്തിന്റെ അഭിമാനമായ നിതിൻ കെ.ടി യെ അനുമോദിച്ചു. ഉഗാണ്ടയിൽ വച്ച് നടന്ന പാരാ ബാഡ്മിന്റൺ ഇന്റർനാഷണൽ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സിംഗിൾസിലും, ഡബിൾസിലും വെള്ളി മെഡലുകൾ കരസ്ഥമാക്കിയ നിതിൻ കെ.ടി യെ വിയ്യൂർ ദേശീയ കലാസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭ കൌൺസിലർ ഷീബ അരീക്കൽ മൊമൻ്റോ വിതരണം ചെയ്തു. കലാസമിതി വൈസ് പ്രസിഡണ്ട് ശ്രീജ കണ്ടോത്ത് അദ്ധ്യക്ഷതവഹിച്ചു.

കെ. വാസു കലാസമിതിയുടെ ഉപഹാരം കൈമാറി. രവീന്ദ്രൻ കണ്ണാടിക്കൽ പൊന്നാട അണിയിച്ചു. കേഷ് അവാർഡ് വിതരണം കലാസമിതി സെക്രട്ടറി ഷിജിത്ത് കെ.വി നിർവ്വഹിച്ചു. ഷിജിത്ത് കെ.വി സ്വാഗതവും ലക്ഷ്മി കണ്ണാടിക്കൽ നന്ദിയും പറഞ്ഞു.
