KOYILANDY DIARY.COM

The Perfect News Portal

ബദരിയ അറബിക് & ആർട്സ് കോളജ് വിദ്യാർത്ഥി യുണിയൻ പാലസ്തീൻ ഐകൃദാർഢൃ സംഗമം നടത്തി

കൊയിലാണ്ടി: പാലസ്തീൻ ഐകൃദാർഢൃ സംഗമം.. കൊയിലാണ്ടി ബദരിയ അറബിക് & ആർട്സ് കോളജ് വിദ്യാർത്ഥി യുണിയൻ പാലസ്തീൻ ഐകൃദാർഢൃ സംഗമം നടത്തി. ഇസ്രയേൽ  നരനായട്ടിനെതിരെ നടത്തിയ പ്രതിഷേധ കയ്യൊപ്പ് ചാർത്തൽ നഗരസഭ കൗൺസിലർ എ അസീസ് മാസ്റ്റർ  ഉദ്ഘാടനം  ചെയ്തു. പ്രിൻസിപ്പൽ അൻവർ ഫൈസി നിലമ്പൂർ അധൃക്ഷത വഹിച്ചു.

സയ്യിദ് ഹാരിസ് ബാഫഖി, സ്വാലിഹ് ബാത്ത, എ എം പി ബഷീർ, അൻസാർ കൊല്ലം, എം മുഹമ്മദ് സലീം. എം അബ്ദുല്ലക്കുട്ടി, പി.പി അനീസ് അലി, കരീം  തേജസ്, എം മുഹമ്മദ് ജാഫർ, എംപി മമ്മൂട്ടി, റാഫിവാഫി. കെ സെമീറ ടീച്ചർ. യുനസ് ഹുദവി തുടങ്ങിയവർ പ്രതിഷേധ കയ്യൊപ്പ് ചാർത്തി സംസാരിച്ചു.

Share news