KOYILANDY DIARY.COM

The Perfect News Portal

”തിരികെ സ്കൂളിലേക്ക് “അയൽകൂട്ട ശാക്തീകരണ ക്യാമ്പയിൻ ആരംഭിച്ചു.

കൊയിലാണ്ടി നഗരസഭ നോർത്ത് സി.ഡി.എസ്  കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ”തിരികെ സ്കൂളിലേക്ക് “അയൽകൂട്ട ശാക്തീകരണ ക്യാമ്പയിൻ ആരംഭിച്ചു. പന്തലായനി ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. 

കൗൺസിലർ പ്രജീഷ പ്രതിഞ്ജ ചൊല്ലി കൊടുത്തു. പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവകൊടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, ജിഷ, ഷൈലജ, സുമതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

15 ക്ലാസ് മുറികളിലായി 16 ആർ.പി മാരുടെ നേതൃത്വത്തിൽ 603 ഓളം അംഗങ്ങൾക്ക് പരിശീലനം നൽകി. 100% പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി പരിശീലനാർത്ഥികളുടെ കുട്ടികളുമായി ഒരു ക്രഷും അംഗൻവാടി ടീച്ചർമാരുടെ സേവനം പ്രയോജനപെടുത്തി കൊണ്ട് സംഘടിപ്പിച്ചിരുന്നു. പരിശീലനം. പൂർത്തീകരിച്ച കുടുംബശ്രി അംഗങ്ങൾക്ക്  കുടുംബശീ CDS സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ CDS ചെയർപേഴ്സൺ ഇന്ദുലേഖ എം.പി സ്വഗതവും വൈസ് ചെയർപേഴ്സൺ ആരിഫ നന്ദിയും പറഞ്ഞു.

Advertisements
Share news