അയ്യങ്കാളി ചരമദിനം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി 84-ാം ചരമ വാർഷികം ആചരിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി. സുരേന്ദ്രൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു.

കേരള ട്രെഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന ട്രഷറർ സുരേഷ് ബാബു കൊയിലാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ചൈത്രം തങ്കമണി, ഇ.ടി. ഉണ്ണികൃഷ്ണൻ, ഐ.പി. വേലായുധൻ, സുധേഷ്, കയ്യിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
