KOYILANDY DIARY.COM

The Perfect News Portal

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്; കലിക്കറ്റ്‌ എൻഐടിയിൽ വിദ്യാർത്ഥികൾക്കു നേരെ എബിവിപി ആക്രമണം

കോഴിക്കോട്‌: അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിന്റെ മറവിൽ കലിക്കറ്റ്‌ എൻഐടിയിൽ വിദ്യാർത്ഥികൾക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമരാജ്യമാണെന്ന മുദ്രാവാക്യമുയർത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ചതിനാണ്‌ കൈലാസ്‌, വൈശാഖ്‌ എന്നീ വിദ്യാർത്ഥികളെ സംഘം ചേർന്ന്‌ മർദ്ദിച്ചത്‌.

ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടത്തിൽ അമ്പും വില്ലും വരച്ചതിനെ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിൽ വിമർശനമുന്നയിച്ചതിനാണ്‌ അഞ്ചാം വർഷ ബിടെക്‌ വിദ്യാർത്ഥി കൈലാസിന്‌ മർദനമേറ്റത്‌. പ്രധാന ഗേറ്റിൽ ഇന്ത്യ രാമരാജ്യമല്ലെന്ന്‌ പല കാർഡുമേന്തി പ്രതിഷേധിച്ചതിനാണ്‌ വൈശാഖിന്‌ മർദ്ദനമേറ്റത്‌. 

Share news