KOYILANDY DIARY

The Perfect News Portal

അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ പ്രവേശനോത്സവം വർണാഭമായി

പയ്യോളി: അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ പ്രവേശനോത്സവം രക്ഷാകർത്താക്കളുടെയും, വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം കൊണ്ട് വർണ്ണാഭമായി. വാദ്യമേളങ്ങളോടെ ആരംഭിച്ച പരിപാടി കഥാകൃത്തും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അബ്ദുൾ റഹീം അധ്യക്ഷനായി.
എസ് എസ്. ജി ചെയർമാൻ അഷ്റഫ് മാസ്റ്റർ പി എം, അഞ്ജലി മോഹൻ, സ്റ്റാഫ് സെക്രട്ടറി ത്വർഹത്ത് എം.കെ, മാനേജർ ഷൈലജ എ, പ്രധാന അധ്യാപകൻ മഹേഷ് എ.ടി, പ്രഷിജ എന്നിവർ സംസാരിച്ചു. തുടർന്ന് നവാഗതർക്കുള്ള സമ്മാനം വിതരണവും, പി.ബി അദ്വൈദ് മാസ്റ്റർ  ബോധവൽക്കരണ ക്ലാസും നടത്തി.