അയമ്പത്ത് ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേലിയ ആയങ്കോട് മലയിൽ അയമ്പത്ത് ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ദേവന്റെ രണ്ടാം പിറന്നാളിന് ആഘോഷം ആരംഭിച്ചു. തിങ്കളാഴ്ച ദേവനെ ഊരുചുറ്റാൻ തേരിനടുത്തേക്ക് ക്ഷേത്ര കാരണവർ പുതിയ പുരയിൽ കണാരക്കുട്ടി ചേട്ടൻ ആണ് ദേവനെ ആവഹിച്ച വിഗ്രഹം തലയിലേറ്റി എത്തിച്ചത്. ആയമ്പത്ത് മുതൽ ആലങ്ങാട്ട് പരദേവത ക്ഷേത്രത്തിന് മുമ്പിലൂടെ മണലിൽ തൃക്കോവിൽ വഴി ദേവനെ എഴുന്നള്ളിച്ചു പോകുമ്പോൾ ഭക്ത ജനങ്ങൾക്ക് ദാഹത്തിനും വിശപ്പിനും പായസവും സർബത്തും ഉണ്ണിയപ്പവും ബിസ്ക്കറ്റും പ്രദേശവാസികൾ നൽകി.
.

.
7 ദിവസം നീണ്ടു നിൽക്കുന്ന ദേവന്റെ പ്രതിഷ്ഠാ ദിന മഹോത്സവവത്തിന് എല്ലാ ദിവസവും പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും, വൈകുന്നേരം ചായയും, സ്നാക്സും നൽകുന്നുണ്ട്. ദേവന്റെ തൃകോവിലിന് മുകളിൽ ചൊവ്വാഴ്ച താഴിക കുടവും സ്ഥാപിച്ച്. 101 കുംഭാഭിഷേകവും നടത്തി. ഇനി നൃത്ത നൃത്യേതര പരിപാടികളും ഇതിനിടയിൽ ഉണ്ടായിരിക്കുന്നതാണ്. കുളിച്ചാറാട്ടും കലശം ആടലും ഉണ്ട് 14 ആം തിയതി ഉച്ചയോടെ ആഘോഷം സമാപിക്കും.
