KOYILANDY DIARY.COM

The Perfect News Portal

മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ശില്പശാല

തിക്കോടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് മേഖലയിലെ മാറ്റുമാർക്ക് വേണ്ടി മേറ്റ്, മീറ്റ് 2023 മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ശില്പശാല മേലടി സി എച്ച് സി യിൽ സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മേലടി സി. എച്ച് സി മെഡിക്കൽ ഓഫീസർ വീണ മനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ഷക്കീല E. K, വികസന കാര്യ ചെയർ പേഴ്സൺ പ്രനില സത്യൻ എന്നിവർ ആശംസകൾ നേർന്നു.
വിഷയാവതരണം: ജു ഹെൽത്ത് ഇൻസ്പക്ടർ പ്രകാശ് കട്ടയാട്ട് ജോഗേഷ് കെ. ടി യും സ്വാഗതം ഹെൽത്ത് ഇൻസ്പക്ടർ ബൈജുലാൽ ഇ.യും JPHNസതി. പി. കെ നന്ദിയും പറഞ്ഞു
Share news