KOYILANDY DIARY.COM

The Perfect News Portal

വയോജനങ്ങൾക്കുള്ള ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു

.

കൊയിലാണ്ടി: മുതിർന്ന പൗരന്മാർക്കുള്ള ബോധവൽക്കരണം കോമത്തുകര പകൽ വീട്ടിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ദൃശ്യ എം, കൗൺസിലർമാരായ രമ്യ മനോജ്, നിഷ ആനന്ദ്, ജയദേവൻ. സി. കെ എന്നിവർ സംസാരിച്ചു. സന്തോഷത്തിൻന്റെ നാൾവഴികൾ എന്ന വിഷയത്തിൽ ആനി ഷംന ദീപ്തി (പോസറ്റീവ് കമ്മ്യൂൺ), സായാഹ്ന ചിന്തകൾ എന്ന വിഷയത്തിൽ ബാലഗോപാലൻ സി.  എന്നിവർ ക്ലാസ്സെടുത്തു. കെ. സുധാകരൻ സ്വാഗതവും ഗീത ഭാസ്കരൻ നന്ദിയും പറഞ്ഞു.

Share news