കോഴിക്കോട് ബീച്ചിൽ ലഹരിക്കെതിരെയും സ്ത്രീ സുരക്ഷിതത്വത്തിനായും ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

കോഴിക്കോട് ബീച്ചിൽ ലഹരിക്കെതിരെയും സ്ത്രീ സുരക്ഷിതത്വത്തിനായും ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി അഷ്മിത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രൊവിഡൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ്, നാഷണൽ സർവീസ് സ്കീം, സാമൂഹിക നീതി വകുപ്പ്, ജില്ല എൻഎസ്എസ് ആസാദ് സേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ലിജോ ജോസഫ്, ഡോ. സംഗീത ജി കൈമൾ, ഡോ. ഇ ആർ അർച്ചന എന്നിവർ സംസാരിച്ചു.
