KOYILANDY DIARY.COM

The Perfect News Portal

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം

മൈസൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡിലൂടെ യാത്ര ചെയ്യണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. ദുരന്ത മേഖലകളിലേക്കും ആശുപത്രി- ക്യാമ്പ് എന്നിവിടങ്ങളിലേയ്ക്കും ആംബുലന്‍സുകള്‍ പോകേണ്ടതിനാലും അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കേണ്ടതിനാലുമാണ് വാഹനം വഴിതിരിച്ചുവിടുന്നത്.

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം താമരശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തിൽ കഴിഞ്ഞ ദിവസം രാത്രി വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവിൽ റോഡിന്റെ ഇടത് വശത്തോട് ചേർന്നാണ് നീളത്തിൽ വിള്ളൽ കണ്ടെത്തിയത്.

Share news