എ വി ഹരിദാസ്, കാഞ്ഞാരി മോഹൻദാസ് അനുസ്മരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: കോൺഗ്രസ് നേതാക്കളായ എ വി ഹരിദാസൻ, കാഞ്ഞാരി മോഹൻദാസ് എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. അരുൺ മണമൽ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുരളി തോറോത്ത്, അഡ്വക്കേറ്റ് പി ടി ഉമേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, സിപി മോഹനൻ, റീന കെ വി, ശോഭന വി കെ, യു കെ രാജൻ, ടി പി കൃഷ്ണൻ, അഡ്വ. സതീഷ് കുമാർ, ചെറുവക്കാട്ട് രാമൻ എന്നിവർ സംസാരിച്ചു. സതീശൻ ചിത്ര നന്ദി പറഞ്ഞു.
