KOYILANDY DIARY.COM

The Perfect News Portal

വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി ഓട്ടോ തൊഴിലാളി

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി ഓട്ടോ തൊഴിലാളി. ഹാർബറിൽ പ്രവർത്തിക്കുന്ന ഉപ്പാലക്കണ്ടി പുതിയാടം പറമ്പിൽ പി.പി. അഭിലാഷാണ് തനിക്ക് വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥരെ ഏൽപ്പിച്ചത്. കൊയിലാണ്ടിയിൽ സോഡ വിതരണം ചെയ്യുന്ന ദിൽഷിത്തിന്റെയും, നഷാത്തി ന്റെതുമായിരുന്നു പണമടങ്ങിയ ബാഗ്.

Share news