KOYILANDY DIARY.COM

The Perfect News Portal

ആറ്റുകാൽ പൊങ്കാല; 25ന്‌ മൂന്ന് സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്‌  25ന്‌ മൂന്ന് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. എറണാകുളം- തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ മെമു 25ന്‌ എറണാകുളത്തുനിന്ന്‌ പുലർച്ചെ 1.45ന്‌ പുറപ്പെടും. 6.30ന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ- എറണാകുളം മെമു സ്‌പെഷ്യൽ അന്ന്‌ പകൽ 3.30ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പുറപ്പെടും. 

നാഗർകോവിൽ–-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിൽനിന്ന്‌ പുലർച്ചെ 2.15 ന്‌ പുറപ്പെടും. ട്രെയിൻ 3.32 ന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തും. മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ (16348)ന്‌ പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു.

Share news