യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി ഓടുന്നു

.
ഷൊർണൂർ – എറണാകുളം റെയിൽവേ ട്രാക്കിൽ ഗതാഗതം തടസപ്പെട്ടു. എറണാകുളം – മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്റെ എൻജിൻ തകരാറിനെ തുടർന്ന് ട്രെയിൻ പാളത്തിൽ നിർത്തിയിടേണ്ടി വന്നതിനാലാണ് ഗതാഗത്തിന് തടസം നേരിട്ടത് എന്ന് റെയിൽവേ അറിയിച്ചു. ഗതാഗത തടസം കാരണം ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.


വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനും – വടക്കാഞ്ചേരിക്കും ഇടയിലാണ് എറണാകുളം – മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് നിർത്തിയത്. ഷൊർണൂരിൽ നിന്ന് പുതിയ എൻജിൻ എത്തിച്ച് തകരാർ പരിഹരിക്കാൻ റെയിൽവേ ശ്രമം ആരംഭിച്ചിട്ടുണ്ട്. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് നിലവിൽ ട്രെയിൻ മാറ്റിയെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

റൂട്ടിൽ പിടിച്ചിട്ടിരുന്ന മറ്റു ട്രെയിനുകൾ പതുക്കെ കടത്തി വിട്ടുതുടങ്ങിയിട്ടുണ്ട്. മറ്റു ട്രെയിനുകൾ കടത്തിവിട്ട ശേഷം ഷൊർണൂരിലേക്ക് ട്രെയിൻ എത്തിക്കും. കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നാല് മണിക്കൂര്‍ വൈകി ഓടുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്.

